നേമം തെന്നൂരിൽ 15 വയസുകാരൻ ജീവനൊടുക്കി

സംഭവത്തിൽ നേമം പൊലീസ് അന്വേഷണം ആരംഭിച്ചു

dot image

തിരുവനന്തപുരം: നേമം തെന്നൂരിൽ 15 വയസുകാരൻ ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാർത്ഥി അനന്തകൃഷ്ണനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടിയെ പിതാവ് വഴക്ക് പറഞ്ഞിരുന്നു ഈ വിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ നേമം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight : A 15-year-old boy committed suicide in Nemam Thennur

dot image
To advertise here,contact us
dot image