കഴക്കൂട്ടത്ത്: കഴക്കൂട്ടത്ത് ഗുണ്ടാവിളയാട്ടത്തെ തുടർന്ന് ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിലായിരുന്നു ആക്രമണം. തൗഫീഖിൻ്റെ കൈയിൽ ആണ് വെട്ടേറ്റത്. കഴക്കൂട്ടം സ്വദേശി വിജീഷ് എന്ന സാത്തിയും വിനീഷ് എന്ന കിട്ടുവുമാണ് ആക്രമണം നടത്തിയത്. വധശ്രമ കേസിൽ അടക്കം പ്രതികളാണ് ഇവർ. കഴക്കൂട്ടം പോലീസ് പ്രതികളെ പിടികൂടി.
content highlight- The hotel employee attacked by gundas at kazhakootam