തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഭിന്നശേഷിക്കാരിക്ക് ദാരുണാന്ത്യം. കെ റെയില്‍ ഓഫീസ് ജീവനക്കാരി നിഷയാണ് മരിച്ചത്. വിമന്‍സ് കോളേജിന് മുന്നിലാണ് അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അപകടത്തിന് പിന്നാലെ നിഷയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ മ്യൂസിയം പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
Content Highlights- disabled woman died an accident in thiruvananthapuram