തിരുവനന്തപുരം: ആര്യനാട്ടില്‍ സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, ആര്യനാട് കൈരളി വിദ്യാഭവനിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകീട്ട് കുട്ടികളെ സ്‌കൂളില്‍ നിന്നും വീട്ടിലെത്തിക്കാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം.
പള്ളിവേട്ട കടുവാക്കുഴിയിലായിരുന്നു സംഭവം. വലതുവശത്തേക്ക് തിരിയാന്‍ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മരത്തില്‍ ഇടിച്ചാണ് ബസ് നിന്നത്. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ആരുടേയും പരിക്ക് ഗുരുതരമല്ല.
Content Highlight: School bus lost control, hits tree; 12 children injured