തിരുവനന്തപുരം: പതിനഞ്ചുകാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്. തിരുവനന്തപുരം പള്ളിപ്പുറം മുഴുത്തിരിയവട്ടത്തിന് സമീപമായിരുന്നു അപകടം. വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു ബൈക്കിൽ പോവുകയായിരുന്ന ജവാനെ തെറ്റായ ദിശയിലെത്തി ബുളറ്റ് ഇടിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റേതാണ് ബുളളറ്റ്. പരിക്കേറ്റ സിആർപിഎഫ് ജവാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: CRPF jawan was seriously injured after being hit by a bullet driven by a 15-year-old