തിരുവനന്തപുരം: തിരുവനന്തപുരം വെള്ളായണിയിൽ കടയ്ക്ക് തീപിടിച്ചു. വെള്ളായണി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജ്യൂസ് കടയിലാണ് തീപിടുത്തം. കടയിലെ വാതക ചോർച്ചയാണ് തീ പടരാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം.
വെള്ളായണിയിലെ ഖലീഫ കഫേയിൽ ആയിരുന്നു തീ പിടിത്തം. തീ പിടിക്കുന്ന സമയത്ത് കടയിലെ ജീവനക്കാരൻ ഉള്ളിൽ ഉണ്ടായിരുന്നു. നാട്ടുകാർ തീ പടരുന്നത് അറിയിച്ചിരുന്നെങ്കിലും ഇയാൾക്ക് പെട്ടെന്ന് പുറത്ത് കടക്കാനായില്ല. പിന്നീട് ജീവനക്കാരൻ പുറത്ത് കടന്നെങ്കിലും ഇയാളുടെ നെഞ്ചിലും കൈയിലും മുഖത്തും പൊള്ളലേറ്റിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിൽ കടയ്ക്ക് അഞ്ച് ലക്ഷത്തിനടുത്ത് നാശനഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. കടയിലെ തീ പുർണമായി അണച്ചു. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
content highlight- A juice shop caught fire in Vellayani