തിരുവനന്തപുരം: ആര്യനാട് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റില്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
നാലംഗ സംഘമാണ് ബിവറേജസിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയത്. മുപ്പതിനായിരം രൂപയും മദ്യക്കുപ്പികളും മോഷണം പോയി. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
Content Highlights- 30000 rs and liquor bottles stolen from aryanad bevco