പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം; ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവും പിഴയും

കുട്ടിയുടെ സംരക്ഷകന്‍ കൂടിയാകേണ്ട അധ്യാപകനായ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിധിന്യായത്തില്‍ പറഞ്ഞു

dot image

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും. മണക്കാട് സ്വദേശി മനോജിനെയാണ് (44) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികമായി തടവ് അനുഭവിക്കണം. കുട്ടിയുടെ സംരക്ഷകന്‍ കൂടിയാകേണ്ട അധ്യാപകനായ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിധിന്യായത്തില്‍ പറഞ്ഞു.

2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി വീട്ടില്‍ ട്യൂഷന്‍ ക്ലാസ് നടത്തിയിരുന്നു. സംഭവ ദിവസം സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. പീഡനത്തിന് ശേഷം കുട്ടി ഭയന്ന് ട്യൂഷന്‍ ക്ലാസില്‍ പോകാതെയായി. സംഭവം അറിഞ്ഞ പ്രതിയുടെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പ്രതിയും കുട്ടിയും തമ്മിലുള്ള ചിത്രങ്ങള്‍ ഫോണില്‍ പ്രചരിച്ചതോടെ കുട്ടിയുടെ വീട്ടുകാര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി. പ്രതിയെ അറസ്റ്റ് ചെയ്തപ്പോള്‍ കണ്ടെത്തിയ ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ കിട്ടിയിരുന്നു.

സംഭവ ദിവസം പ്രതി ഓഫീസിലായിരുന്നുവെന്ന് തെളിയിക്കാന്‍ രജിസ്റ്ററില്‍ ഒപ്പിട്ട രേഖ ഹാജരാക്കിയിരുന്നു. എന്നാല്‍ ഫോണ്‍ രേഖകള്‍ പ്രകാരം സംഭവ ദിവസം പ്രതി ട്യൂഷന്‍ സെന്ററിന് പരിസരത്തുള്ളതായി തെളിഞ്ഞിരുന്നു.

Content Highlights- man get 111 year jail for rape case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us