തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിച്ച അമ്പത്തിയൊന്നുകാരൻ്റെ കഴുത്തിൽ ചുറ്റി മൂർഖൻ പാമ്പ്.
തിരുവനന്തപുരം കാരിക്കോണം സെൻ്റ് ജോസഫ് പള്ളിക്ക് സമീപമാണ് സംഭവം. വെള്ളനാട് കടിയൂർകോണം സി എൻ ഭവനിൽ സി ഷാജിയുടെ കഴുത്തിലാണ് മൂർഖൻ പാമ്പ് ചുറ്റിയത്. കഴുത്തിൽ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ഞെട്ടിയുണർന്ന് നോക്കിയപ്പോഴാണ് കഴുത്തിൽ പാമ്പിനെ കണ്ടത്. ഉടൻ തന്നെ ഷാജി കൈകൊണ്ട് പാമ്പിനെ വലിച്ചെറിഞ്ഞു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. വിശ്രമിക്കാൻ നിലത്ത് തുണി വിരിച്ച് കിടന്നതായിരുന്നു ഷാജി. ഇതിനിടെ പാമ്പ് കഴുത്തിൽ ചുറ്റുകയായിരുന്നു. ഷാജി വലിച്ചെറിഞ്ഞ പാമ്പ് മറ്റുള്ള തൊഴിലാളികളുടെ അടുത്തേക്ക് നീങ്ങിയപ്പോൾ സഹപ്രവർത്തകർ ചേർന്ന് പാമ്പിനെ അടിച്ചു കൊന്നു.
കഴിഞ്ഞ മാസം പുല്ലമ്പാറയിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പ്രവർത്തകയ്ക്ക് പാമ്പിൻ്റെ കടിയേറ്റിരുന്നു. ഉടൻ തന്നെ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചു.
content highlight- Relaxation during work, cold on the neck, cobra coiled around when startled, escaped with a headshot