തിരുവനന്തപുരം:സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ പ്രതിചേര്‍ക്കും. മടവൂര്‍ സ്വദേശി രാജുവിനെയാണ് കേസിൽ പ്രതിചേർക്കുക. ഇയാളെ പള്ളിക്കൽ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തു. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.
ഇന്നലെ നടന്ന വാഹനാപകടത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണേന്ദുവാണ് മരിച്ചത്. തിരുവനന്തപുരം പള്ളിക്കൽ മടവൂരിലാണ് സംഭവം നടന്നത്.റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടി കാൽവഴുതി ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു. കുട്ടി വീഴുന്നത് ബസ് ഡ്രൈവർ കണ്ടിരുന്നില്ല. ഇതോടെ ബസ് കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങി. ഉടൻ തന്നെ കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Content Highlight: 2nd class girl dies in car accident in Madavur; The bus driver will be prosecuted