തിരുവനന്തപുരം:മുൻ ജയിൽ ഡിഐജിയുടെ വീട്ടിൽ മോഷണം നടത്തിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ.മോഷണത്തിന് ശേഷം ഉത്തർപ്രദേശിലേക്ക് പുറപ്പെട്ട സംഘത്തെ അതിസാഹസികമായാണ് പൊലീസ് കണ്ടെത്തിയത്. മുൻ ഡിഐജി സന്തോഷിൻെറ വീട്ടിൽ ക്രിസ്മസ് തലേന്ന് മോഷ്ണം നടത്തിയ പ്രതിയാണ് അറസ്റ്റിലായത്.
സ്വർണവും ആറൻമുള കണ്ണാടി ഉള്‍പ്പെടെ ഡിഐജിക്ക് ലഭിച്ച ഉപഹാരങ്ങളുമാണ് മോഷ്ടിച്ചത്. സംഭവത്തിൽ കരമന പൊലീസാണ് അന്വേഷണം നടത്തുന്നത്. വിരലടയാള പരിശോധനയിലും പ്രതികളെ കുറിച്ച് ഒരു തുമ്പും പൊലീസിന് ലഭിച്ചിരുന്നില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ഇവർ താമസിച്ച ലോഡ്ജ് പൊലീസ് കണ്ടെത്തി. മോഷണം നടന്നതിന് തൊട്ടടുത്ത ദിവസം ഇവർ ലോഡ്ജ് വിട്ടുപോയതോടെ സംശയം വർദ്ധിക്കുകയായിരുന്നു.
യുപി സ്വദേശികളായ രണ്ടു പേരുടെ ആധാർ കാർഡ് ലോഡ്ജിൽ നിന്ന് ലഭിച്ചതോടെ അന്വേഷണം ഇവരിലേക്ക് എത്തുകയായിരുന്നു. അന്വേഷണത്തിനിടയിൽ ഒരു മൊബൈൽ നമ്പർ ലഭിച്ചതോടെ ഇത് പരിശോധിച്ച് സംഘത്തെ പൊലീസ് നിരീക്ഷിക്കുകയായിരുന്നു. ഇതിനിടയിലാണ് സംഘം കേരളത്തിലേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. മോഷ്ടാക്കള്‍ വരുന്ന ട്രെയിൽ മനസിലാക്കിയ പൊലീസ് വർക്കയിൽ നിന്നും ട്രെയിൻ കയറാൻ തയ്യാറെടുത്തു. എന്നാൽ പ്രതികൾ തിരുവല്ലയിൽ ഇറങ്ങുകയായിരുന്നു.
ഇതോടെ ട്രെയിനിൽ സഞ്ചരിച്ചിരുന്ന പൊലീസ് സംഘത്തിൽപ്പെട്ട മനോജ്, വിജയ് കുമാർ എന്നിവർ തിരുവല്ലയിലിറങ്ങി. രാത്രി തന്നെ തിരുവല്ലയിലെത്തിയ പൊലിസ് സംഘം ലോഡ്ജിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.തിരുല്ലയിൽ കണ്ടുവെച്ചിരുന്ന ഒരു വീടായിരുന്നു പ്രതികളുടെ ലക്ഷ്യം. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് അന്തർസംസ്ഥാന മോഷണ സംഘത്തിലെ കണ്ണികളാണെന്ന് വ്യക്തമായത്. തമിഴ്നാട്-ആന്ധ്ര പൊലീസ് അന്വേഷിക്കുന്ന കേസിലെ പ്രതികളാണ് തിരുവനന്തപുരത്ത് പിടിലായതെന്നതിറഞ്ഞതോടെ പ്രതികളെ കസ്റ്റഡിൽ വാങ്ങാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പൊലീസ് എത്തി. പകൽ കറങ്ങി നടന്ന വീട് കണ്ടുവച്ച ശേഷം പുലർച്ചയോടെ മോഷണം നടത്തി അടുത്ത ട്രെയിനിൽ രക്ഷപ്പെടുകയാണ് പ്രതികള്‍ ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്.
Content Highlight : Kerala Police Hangs North Indian Gang Who Robbed Former DIG's House