തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ച് അപകടം. ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. ആറ്റിങ്ങൽ മൂന്ന്മുക്കിന് സമീപം ഇന്ന് വൈകിട്ടാണ് അപകടം. പരിക്കേറ്റവരെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
പരിക്കേറ്റ ഓട്ടോ ഡ്രൈവർ അവനവഞ്ചേരി ടോൾമുക്ക് അലിയാരുവിള എസ്.എസ് മൻസിലിൽ സക്കീർ ഹുസൈൻ ( 51), ഓട്ടോയിലെ യാത്രക്കാരായ കാറന ബാങ്ക് ജീവനക്കാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
തിരുവനന്തപുരം ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്. ഇതേ ദിശയിൽ ബസിനു മുമ്പിലൂടെ പോയ ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ ഓട്ടോ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനു പുറകിലിടിച്ച് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽ പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
Content Highlights: KSRTC Bus hit Autorikshaw in Attingal, Injuries