പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ സാഹസികമായാണ് കീഴടക്കിയത്

dot image

തിരുവനന്തപുരം: എക്സൈസ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിൽ മൂന്നു പേർ പിടിയിൽ. സംഭവത്തിൽ കോട്ടൂർ വടക്കരികം സ്വദേശി അച്ചു (23), പൂവച്ചൽ കുഴയ്ക്കാട് സ്വദേശി മഹേഷ് (34), പൂവച്ചൽ ആലമുക്ക് സ്വദേശി ശരത് (23) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 100 ഗ്രാം കഞ്ചാവും ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും പിടിച്ചെടുത്തതായി നെയ്യാറ്റിൻകര എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

സ്കൂൾ, കോളജ് കേന്ദ്രീകരിച്ച് എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്ന് വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന്  കഴിഞ്ഞ ദിവസം വൈകിട്ട് കാട്ടാക്കട നക്രാംചിറയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ സംഘത്തെ പരിശോധിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ ശ്രമിച്ചതോടെ ഇവർ രക്ഷപ്പെടുന്നതിനായി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് എക്സൈസ് ഉദ്യോസ്ഥർ പറയുന്നത്.

ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ സാഹസികമായാണ് കീഴടക്കിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ പ്രതികളെ ജാമ്യത്തിൽ വിട്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിൽ നടുവിന് പരിക്കേറ്റ പ്രിവന്‍റീവ് ഓഫീസർ വിപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlight: Attempt to escape by assaulting excise officers during inspection; Three people are under arrest

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us