തിരുവനന്തപുരം: 2023ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ ജീവചരിത്ര വിഭാഗത്തിലെ മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്‌കാരം സാജ് വിശ്വനാഥന്റെ നിര്‍മാണത്തില്‍ ജയരാജ് പുതുമഠം സംവിധാനം ചെയ്ത 'പദ്മശ്രീ ഗുരു കലാമണ്ഡലം ക്ഷേമാവതി'ക്ക് ലഭിച്ചു. മോഹിനിയാട്ടം എന്ന കലയെ കാലികമായ മാറ്റങ്ങളോടെ സമന്വയിപ്പിച്ച് സ്വദേശത്തും വിദേശത്തും പ്രിയതരമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ജീവിത യാത്രയുടെ അടയാളപ്പെടുത്തലിനാണ് അവാര്‍ഡ്.
വിദേശത്തും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന ബ്ലൂബേര്‍ഡ് ഷിപ്പിന്റെ ചെയര്‍മാന്‍ കൂടിയാണ് നിര്‍മാതാവ് സാജ് വിശ്വനാഥന്‍. അടുത്ത മാസം തിരുവനന്തപുരത്തു വെച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങും.
മോഹിനിയാട്ടത്തില്‍ തന്റേതായ ഇടം കണ്ടെത്തി, എഴുപത്തിയഞ്ചാം വയസ്സിലും ധ്യാനാത്മകമായി തൻ്റെ കലാസപര്യ തുടരുന്ന കലാമണ്ഡലം ക്ഷേമാവതിയുടെ നാട്യ ജീവിത യാത്രയുടെ വിഷ്വല്‍ ഡോക്യുമെന്റഷനാണ് 'പത്മശ്രീ. ഗുരു കലാമണ്ഡലം ക്ഷേമാവതി (Voyage of a Dancer)' എന്ന 53 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം.
Content Highlights: Padmasree Guru Kalamandalam Kshemavadhi got Best documentary award in State Television award