തിരുവനനന്തപുരം: കാഴ്ച പരിമിതിയുള്ള വയോധികനെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികൻ. സംഭവ ശേഷം ബൈക്ക് നിര്‍ത്താതെ പോയി. അപകടത്തിൽ വയോധികന് സാരമായി പരിക്കേറ്റു.
നെയ്യാറ്റിന്‍കര കുന്നത്തുകാലിലാണ് സംഭവം. ചാവടി സ്വദേശിയായ റോബിന്‍സനാണ്(71) അപകടത്തിൽ പരിക്കേറ്റത്. ഇദ്ദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Content Highlights: Bike driver hit blind person in Thiruvananthapuram