നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരു മരണം; നാല് പേർക്ക് പരിക്ക്

എയർപോർട്ടിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്

dot image

തിരുവനന്തപുരം: ബാലരാമപുരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. മാരായമുട്ടം സ്വദേശി സ്റ്റാലിൻ (65) ആണ് മരിച്ചത്. പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്.

എയർപോർട്ടിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നി​ഗമനം.

Content Highlights: Car Accident in Balaramapuram Thiruvananthapuram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us