തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവ് പുഴയിൽ വീണ് മരിച്ചു. വട്ടിയൂർക്കാവ് കാഞ്ഞിരംപാറ ആരിക്കോണത്തായിരുന്നു സംഭവം. ആരിക്കോണം സ്വദേശി മിഥുൻ (20) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി ആരിക്കോണം കടവിൽ ഇരിക്കുകയായിരുന്നു യുവാവ്.
പെട്ടെന്ന് പുഴയിലേക്ക് ചാടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. പൊലീസിനെ അറിയിച്ചിട്ടും എത്തിയില്ലെന്നും ആരോപണമുണ്ട്.
Content Highlights: man fell into the river and died in tvm