തിരുവനന്തപുരം: പോത്തൻകോട് കെഎസ്ആർടിസി ബസ് കാലിൽ കൂടി കയറിയിറങ്ങി വയോധികന് ഗുരുതര പരിക്ക്. ചാരുംമൂട് സ്വദേശി സുകുമാരന് (72) ആണ് പരിക്കേറ്റത്. പോത്തൻകോട് നിന്നും കിഴക്കേകോട്ടയിലേയ്ക്ക് പോയ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് ആണ് സുകുമാരന്റെ കാലിലൂടെ കയറിയിറങ്ങിയത്.
ബസിൽ കയറുന്നതിനിടെ ബസ് മുമ്പോട്ട് എടുത്തപ്പോൾ സുകുമാരൻ തെന്നി വീഴുകയായിരുന്നു. ബസിനടിയിൽപ്പെട്ട സുകുമാരൻ്റെ കാലിൽ കൂടി ബസ് കയറിയിറങ്ങി. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. പരിക്കേറ്റ സുകുമാരനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Content Highlights: KSRTC Bus ran into Feet Elederly Man Injured Thiruvananthapuram