![search icon](https://www.reporterlive.com/assets/images/icons/search.png)
തിരുവനന്തപുരം : തിരുവനന്തപുരം പുന്നയ്ക്കാട് നൈനാകോണത്ത് കാവിൽ ഭഗവതി ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. കാണിയ്ക്ക വഞ്ചിയിൽ നിന്ന് ഏകദേശം 15,000ത്തോളം രൂപയും കാഴ്ചദ്രവ്യങ്ങളും ആണ് മോഷ്ടാക്കൾ കവർന്നത്.
രണ്ടുമാസത്തിനിടയിൽ മൂന്നാം തവണയാണ് ക്ഷേത്രത്തിൽ കവർച്ച നടക്കുന്നത്. പ്രതി സിസിടിവിയിൽ കുടുങ്ങിയെങ്കിലും പൊലീസിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് ക്ഷേത്ര ഭാരവാഹികൾ പരാതി നൽകി
Content highlights : Robbery at a temple in the trivandrum