
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ അമ്മയുടെ സുഹൃത്ത് ഉൾപ്പടെ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ സുഹൃത്താണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാൾ മരണപ്പെട്ടു. ബാക്കി നാല് പേർ പ്രായപൂർത്തി ആകാത്തവരാണെന്നും പൊലീസ് അറിയിച്ചു. പലസമയങ്ങളിലായാണ് കുട്ടി പീഡനത്തിരയായത്. കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്.
Content Highlight : Minor girl molested in Thiruvananthapuram; Case against six people