പെൺസുഹൃത്തിന് മൊബൈൽഫോൺ നൽകി; വർക്കലയിൽ 16-കാരനെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന് പരാതി

ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കാണ് 5 അംഗ സംഘത്തിന്‍റെ മർദ്ദനമേറ്റത്

dot image

തിരുവനന്തപുരം: വർക്കലയിൽ 16-കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന് പരാതി. പെൺസുഹൃത്തിന്റെ ബന്ധുക്കളാണ് മർദ്ദിച്ചതെന്നാണ് ആരോപണം. പെൺസുഹൃത്തിന് ഫോൺ ചെയ്യാൻ മൊബൈൽഫോൺ നൽകിയെന്നാരോപിച്ചായിരുന്നു മർദ്ദനം. ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കാണ് അഞ്ചംഗ സംഘത്തിന്‍റെ മർദ്ദനമേറ്റത്. സുഹൃത്തുക്കളെയും മർദ്ദിച്ചതായി ആരോപണമുണ്ട്. പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് വെറുതെ വിട്ടുവെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്.

Content Highlights: Complaint that 16-year-old boy was kidnapped and beaten up in Varkala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us