വെടിക്കെട്ടിനിടെ പന്തലിൽ തീപ്പൊരി വീണു; വർക്കല ക്ഷേത്രത്തിൽ തീപിടുത്തം, സംഭവം ശിവരാത്രി ആഘോഷങ്ങൾക്കിടെ

ക്ഷേത്രത്തോട് ചേർന്നുള്ള താത്ക്കാലിക പന്തൽ കത്തി നശിച്ചതായാണ് റിപ്പോർട്ട്

dot image

തിരുവനന്തപുരം: വർക്കലയിൽ ക്ഷേത്രത്തിൽ തീപിടുത്തം. ഇടവ മാന്തറ ക്ഷേത്രത്തിലാണ് തീപിടുത്തം ഉണ്ടായത്. ശിവരാത്രി ഉത്സവത്തിനിടെ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ക്ഷേത്രത്തോട് ചേർന്നുള്ള താത്ക്കാലിക പന്തൽ കത്തി നശിച്ചു. വെടിക്കെട്ടിനിടെ തീപ്പൊരി പന്തലിൽ വീണതാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നി​ഗമനം. തീ നിയന്ത്രണ വിധേയമായി. ആളപായമില്ല.

ഓല മേഞ്ഞ താത്ക്കാലിക പന്തലാണ് പൂർണമായും കത്തിനശിച്ചത്. ശിവരാത്രി ആഘോഷമായതിനാൽ ക്ഷേത്രത്തിൽ നിരവധി പേരുണ്ടായിരുന്നു. അഗ്നിശമന സേന ഉടനെ സ്ഥലത്തെത്തി തീയണച്ചതോടെ വലിയ ദുരന്തമാണ് ഒഴിവായത്.

Content Highlight: Fire broke out at temple in Varkkala

dot image
To advertise here,contact us
dot image