
തിരുവനന്തപുരം: കിളിമാനൂരിൽ ദോശയ്ക്കൊപ്പം ചമ്മന്തി കൊടുത്തില്ലെന്ന് പറഞ്ഞുണ്ടായ തർക്കം മർദനത്തില്‍ കലാശിച്ചു. ചമ്മന്തി ചോദിച്ചയാളെ ഹോട്ടലുടമ മർദിച്ചതായാണ് പരാതി. കൊട്ടാരക്കര തലച്ചിറ സ്വദേശി ആശിഷ് അബ്ദുൽ സത്താറിന് ആണ് മർദനമേറ്റത്.
വാഴോട് റസ്റ്റോറന്റിൽ ആണ് സംഭവം. ദോശ ഓർഡർ ചെയ്തപ്പോൾ കൂടെ ചമ്മന്തിയും ചോദിച്ചതാണ് തർക്കത്തിന് കാരണം. ചമ്മന്തി ചോദിച്ചതോടെ ഭക്ഷണം കഴിക്കാനായി കൈകുഞ്ഞുമായി എത്തിയ അബ്ദുൽ സത്താറിനോടും കുടുംബത്തോടും ഹോട്ടൽ ഉടമ അപമര്യാദയായി പെരുമാറുകയായിരുന്നു.
ദോശയ്ക്ക് ചമ്മന്തി കൂടെ തരുന്നത് ലാഭകരമല്ലെന്ന് പറഞ്ഞ കടയുടമ അബ്ദുൽ സത്താറിനെ മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നു. റസ്റ്റോറന്റിൽ നിന്നും കുടുംബത്തെ ഇറക്കിവിടുകയും ചെയ്തു. പിന്നീട് കുടുംബം കിളിമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Content Highlight: Hotel Owner Beat a Man who Wants Chammanthi with Dosha in Thiruvananthapuram