
തിരുവനന്തപുരം: വർക്കലയിൽ ഭക്ഷ്യവിഷബാധയേറ്റ് നിരവധിപ്പേർ ചികിത്സയിൽ. ക്ഷേത്രോത്സവത്തിലെ കഞ്ഞി സദ്യ
കുടിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. മൂന്ന് ദിവസം പിന്നിട്ടതിനുശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
ആരുടെയും നില ഗുരുതരമല്ല. ആഹാരപദാർത്ഥങ്ങളുടെ സാമ്പിൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. ഭക്ഷണത്തിനായെടുത്ത വെള്ളത്തിൻ്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
Content Highlights: Many people are under treatment due to food poisoning in Varkala