പേപ്പർ പന്ത് ദേഹത്ത് കൊണ്ടു; ചോദ്യം ചെയ്തതോടെ ബൈക്ക് യാത്രികനെ ഹെൽമെറ്റുകൊണ്ടടിച്ചു; രണ്ടുപേർ പിടിയിൽ

സംഭവസമയത്ത് റോഡിലിരുന്ന് പേപ്പർ കഷണങ്ങൾ റബ്ബർ ബാൻഡ് ഉപയോഗിച്ച് പന്തുപോലെയാക്കി ദൂരേക്ക് എറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു പ്രതികൾ

dot image

തിരുവനന്തപുരം: ബൈക്ക് യാത്രികനെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കോവളം - വാഴമുട്ടം ബൈപ്പാസിലെ വെളളാറിലായിരുന്നു സംഭവം. വെളളാർ സ്വദേശികളായ അജീഷ് (35), സജി (34) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റുചെയ്തത്. ഫെബ്രുവരി 28-ന് പുലർച്ചെ ഒന്നരയോടൊയിരുന്നു സംഭവം.

ആലപ്പുഴയിൽ പ്രാർഥനയിൽ പങ്കെടുത്തശേഷം വിഴിഞ്ഞം തെന്നൂർക്കോണത്തുളള വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ബെൻസിഗറിനെയാണ് സംഘം ഹെൽമെറ്റുകൊണ്ടടിച്ച് തലയ്ക്കും മുഖത്തിനും പരിക്കേൽപ്പിച്ചത്. സംഭവസമയത്ത് റോഡിലിരുന്ന് പേപ്പർ കഷണങ്ങൾ റബ്ബർ ബാൻഡ് ഉപയോഗിച്ച് പന്തുപോലെയാക്കി ദൂരേക്ക് എറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു പ്രതികൾ.

ഈ സമയത്ത് ബൈക്കിൽ വന്ന ബെൻസിഗറിന്റെ മുഖത്ത് പേപ്പർ പന്ത് കൊണ്ടു. ഇത് ചോദ്യം ചെയ്തതാണ് യുവാക്കളെ ചൊടിപ്പിച്ചത്. തുടർന്ന് ബെന്‍സിഗറിനെ ആക്രമിക്കുകയായിരുന്നു. എസ്എച്ച്ഒ വി ജയപ്രകാശിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Content Highlights: two people arrested in vellar for beating man with helmet

dot image
To advertise here,contact us
dot image