കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടിൽ മരിച്ച നിലയിൽ

ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്നു ഇയാൾ

dot image

തിരുവനന്തപുരം: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടിൽ മരിച്ച നിലയിൽ. നെടുമങ്ങാട്-നെട്ട സ്വദേശി സതീഷ് കുമാറിനെയാണ് വീടിനകത്തെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. സതീഷിന്റെ തലയ്ക്ക് ക്ഷതം ഏറ്റിട്ടുണ്ട്. ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. നെടുമങ്ങാട് പൊലീസിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടന്നു.

Content Highlights: Accused on bail in murder case found dead at home

dot image
To advertise here,contact us
dot image