
തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവാവിനെ കൂട്ടംകൂടി മർദ്ദിച്ച് മൂന്നംഗസംഘം. ഉറിയാകോട് സ്വദേശി നിധിനാണ് പരിക്കേറ്റത്. ആര്യനാട് പെട്രോൾ പമ്പിൽ വച്ചാണ് യുവാവിനെ മൂന്നംഗസംഘം മർദ്ദിച്ചത്.
സംഭവത്തിൽ കണ്ടമ്മൂല സ്വദേശികളായ മനു, രാഹുൽ, രാഹുലിന്റെ സുഹൃത്ത് എന്നിവരെ ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുൻ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കും.
content highlights : A gang of three beat up a young man in tvm