ആൾക്കൂട്ടത്തിനിടയിൽ ഇടിച്ചു കയറി ആഭരണം മോഷ്ടിക്കും; തിരുവനന്തപുരത്ത് തമിഴ് കവർച്ചാസംഘം പിടിയിൽ

ആറ്റുകാൽ ക്ഷേത്ര പരിസരത്തും പ്രതികൾ മോഷണം നടത്തിയിരുന്നു

dot image

തിരുവനന്തപുരം : തിരുവനന്തപുരത്ത് രണ്ടം​ഗ വനിതാ കവർച്ചാസംഘം പിടിയിൽ. തൂത്തുക്കുടി, മധുര സ്വദേശിനികളായ തമിഴ് സ്ത്രീകളെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. ആറ്റുകാൽ ക്ഷേത്ര പരിസരത്തും പ്രതികൾ മോഷണം നടത്തിയിരുന്നു.

പൊങ്കാല ദിവസം വയോധികയുടെ രണ്ട് പവന്റെ മാല സംഘം മോഷ്ടിച്ചു. ആൾക്കൂട്ടത്തിനിടയിൽ കയറി ആഭരണങ്ങൾ മോഷ്ടിക്കുകയാണ് പ്രതികളുടെ പതിവെന്ന് പൊലീസ് പറയുന്നു. സ്ത്രീകളെയും കുട്ടികളെയും ആണ് സംഘം ലക്ഷ്യമിടുന്നത്.

content highlights : Tamil robbery gang arrested in trivandrum

dot image
To advertise here,contact us
dot image