
തിരുവനന്തപുരം: വർക്കലയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. നെയ്യാറ്റിൻകര സ്വദേശികളായ വിഷ്ണു, പ്രവീൺ, വർക്കല സ്വദേശി ഷാഹുൽ ഹമീദ് എന്നിവരാണ് പിടിയിലായത്. 12 ഗ്രാം എംഡിഎംഎയുമായാണ് മൂന്ന് പേരെ പിടികൂടിയത്. ജനതാമുക്ക് റെയിൽവേ ഗേറ്റിന് സമീപം കാറിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.
കാറിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന സിറിഞ്ചും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സംശയാസ്പദമായ രീതിയിൽ ഒരു കാർ വർക്കലയിൽ എത്തിയത് പൊലീസ് ശ്രദ്ധിച്ചിരുന്നു. തുടർന്ന്
ഡാൻസാഫ് ( ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് )
സംഘത്തിന്റെ നേത്വത്തിൽ നടന്ന പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
Content Highlight : Three youths arrested with 12 grams of MDMA in Varkala