
തിരുവനന്തപുരം: ഫീസ് നൽകാത്തതിനാൽ വിദ്യാർത്ഥിയെ കയറ്റാതെ സ്കൂൾ ബസ് പോയതായി പരാതി. കുന്നത്തുകാൽ ഗവ. യുപി സ്കൂളിലെ വാനാണ് കുട്ടിയെ കയറ്റാതെ പോയത്. പരീക്ഷ എഴുതാൻ നിന്ന വിദ്യാർത്ഥിയെ കയറ്റാതെ പോവുകയായിരുന്നു. ആറാം ക്ലാസ് വിദ്യാർത്ഥിക്കാണ് അധികൃതരിൽ നിന്ന് ഈ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞദിവസം അധ്യാപിക പരസ്യ വിചാരണ നടത്തിയതായും വിദ്യാർത്ഥി പറഞ്ഞു. വൈകുന്നേരം സ്കൂൾ വാനിൽ കയറരുതെന്നും നടന്ന് പോകാണമെന്നും ടീച്ചർ പറഞ്ഞതായും കുട്ടി വ്യക്തമാക്കി.
Content Highlights: Complaint that a school bus left without picking up a student at tvm