
തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ വൻ തീപിടിത്തം. രണ്ട് കടമുറികളും നാല് ബൈക്കുകളും കത്തി നശിച്ചു. കാട്ടാക്കട പിഎൻഎം റോഡിൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് തീ പിടിത്തമുണ്ടായത്.
ബൈക്കുകളിൽ ഒന്നിൽ തീ പിടിക്കുകയും പിന്നീട് കടയിലേക്ക് തീ ആളിപടരുകയുമായിരുന്നു. അതേ സമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കടയുടമ രംഗത്ത് വന്നിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
content highlights : Fire breaks out in Thiruvananthapuram; Two shops and four bikes destroyed