
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ഇബി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. നെടുമങ്ങാട് കൊച്ചാട്ടുകാൽ സ്വദേശി മുഹമ്മദ് ഷെമീം (50) ആണ് മരിച്ചത്. പോത്തൻകോട് കെഎസ്ഇബി ഓഫീസിലെ എ ഇ ആയിരുന്നു.
വീടിന്റെ രണ്ടാം നിലയിലെ ഓഫീസ് മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. പ്രമോഷൻ കിട്ടിയതിന്റെ ഭാഗമായി ഒന്നരമാസത്തോളമായി പോത്തൻകോട് ജോലി ചെയ്ത് വരികയാണ്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
content highlights : KSEB employee found dead at office room in Thiruvananthapuram