
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ കൊറിയറിലെത്തിച്ച യുവാവ് പിടിയിൽ. ബിഹാർ സ്വദേശിയായ മുജാഹിദ് മൻസുദി ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് എത്തിച്ച 61 കിലോ നിരോധിത പുകയില ഉല്പന്നങ്ങളാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്. ശ്രീകാര്യം പൗഡികോണത്തെ കൊറിയർ സ്ഥാപനത്തിലേക്കാണ് നിരോധിത പുകയില ഉത്പന്നങ്ങളടങ്ങിയ കൊറിയർ എത്തിയത്.
content highlights : 61 kg of banned tobacco products arrived by courier Bihar native arrested