നിയന്ത്രണം വിട്ട് ലോറി, വഴിയിലുള്ള നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു, വൈദ്യുതി പോസ്റ്റും തകർത്ത് കുഴിയിൽ

റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെയാണ് ലോറി ഇടിച്ചു തെറിപ്പിച്ചത്

dot image

തിരുവനന്തപുരം: ഉള്ളൂർ മെഡിക്കൽ കോളേജ് റോഡിൽ വാഹനാപകടം. നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെയാണ് ലോറി ഇടിച്ചു തെറിപ്പിച്ചത്. പിന്നാലെ ലോറി വൈദ്യുതി പോസ്റ്റും ഇടിച്ച് തകർത്ത ശേഷം മറ്റ് രണ്ടു വാഹനങ്ങളിലും ഇടിച്ച് മറിഞ്ഞു. പണി നടന്നുകൊണ്ടിരുന്ന റോഡിലെ കുഴിയിലേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് നിഗമനം.

Content Highlights- The lorry lost control, hit several vehicles on the road, and also crashed into an electricity pole, causing it to fall into a ditch.

dot image
To advertise here,contact us
dot image