
തിരുവനന്തപുരം: അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളിലൊരാള്‍ അറസ്റ്റില്‍. മുട്ടത്തറ സ്വദേശി സബീറാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനായി പൂന്തുറ പൊലീസ് തിരച്ചില്‍ ആരംഭിച്ചു. കമലേശ്വരം ഗംഗാനഗര്‍ സ്വദേശി വിനേഷിനെയാണ് പ്രതികള്‍ വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലയുടെ മുന്‍ഭാഗത്തും ഇടതുകാലിലുമാണ് വെട്ടേറ്റത്. ബുധനാഴ്ച്ച രാത്രി ഒന്‍പതോടെ മുട്ടത്തറ എംഎല്‍എ റോഡിലായിരുന്നു സംഭവം.
പഴഞ്ചിറ ദേവീക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് സുഹൃത്തുക്കളോടൊപ്പം റോഡില്‍ നില്‍ക്കവെ സ്‌കൂട്ടറിലെത്തിയ പ്രതികള്‍ വിനേഷുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് രാത്രി പതിനൊന്നോടെ വെട്ടുകത്തിയുമായി വിനേഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തെന്ന് എസ് ഐ വി സുനില്‍ അറിയിച്ചു.
Content Highlights: Youth beatenup in thiruvananthapuram one arrested