കഴക്കൂട്ടത്ത് പട്ടാപ്പകല്‍ ബൈക്ക് മോഷണം; പ്രതികള്‍ പിടിയില്‍

കൊല്ലം മൈലക്കാട് സ്വദേശികളായ സുധീഷ്, അഖില്‍ എന്നിവരാണ് പിടിയിലായത്

dot image

തിരുവനന്തപുരം: കഴക്കൂട്ടത്ത് പട്ടാപ്പകല്‍ ബൈക്ക് മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. കൊല്ലം മൈലക്കാട് സ്വദേശികളായ സുധീഷ്, അഖില്‍ എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ ഏഴാം തീയതി ഉച്ചയ്ക്ക് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്. നമ്പര്‍ മാറ്റി ബൈക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പ്രതികളായ സുധീഷും അഖിലും സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് പറഞ്ഞു.

Content Highlights: bike robbery in kazhakkoottam two arrested

dot image
To advertise here,contact us
dot image