
തിരുവനന്തപുരം: മദ്യലഹരിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഡ്രൈവിങ്ങ്. ചെങ്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അജിത്ത് കുമാറാണ് മദ്യലഹരിയില്‍ വാഹനം ഓടിച്ചത്. ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. അപകട ശേഷം വാഹനം മറ്റൊരിടത്ത് നിര്‍ത്തി രക്ഷപ്പെടാനും ശ്രമം നടന്നു.
വാര്‍ഡ് മെമ്പര്‍ ജെന്നറിന്റെ കാറില്‍ രക്ഷപ്പെടാനായിരുന്നു ഇയാള്‍ ശ്രമിച്ചത്. എന്നാല്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. വൈദ്യ പരിശോധനയില്‍ രണ്ടുപേരും മദ്യപിച്ചത് തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് പാറശാല പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.
Content Highlights: Panchayat Vice president in TVM drunk and driven atlast catch police