ഭൂമിക്കടിയില് വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും; ജനങ്ങള് ആശങ്കയില്

തൃശ്ശൂര് കടവല്ലൂര് പഞ്ചായത്തിലെ തിപ്പിലശ്ശേരിയിലാണ് സംഭവം. ഇന്ന് രാവിലെയോടെയാണ് ശബ്ദം നാട്ടുകാരുടെ ശ്രദ്ധയില്പ്പെട്ടത്.

dot image

തൃശൂര്: നാട്ടുകാരെ ആശങ്കയിലാഴ്ത്തി ഭൂമിക്കടിയില് നിന്നും വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും. തൃശ്ശൂര് കടവല്ലൂര് പഞ്ചായത്തിലെ തിപ്പിലശ്ശേരിയിലാണ് സംഭവം. ഇന്ന് രാവിലെയോടെയാണ് ശബ്ദം നാട്ടുകാരുടെ ശ്രദ്ധയില്പ്പെട്ടത്.

സംഭവം ശ്രദ്ധയില് പെട്ടതോടെ പഞ്ചായത്ത് പ്രതിനിധികള് ജിയോളജി വകുപ്പിനെ വിവരമറിയിച്ചു. ജിയോളജി വകുപ്പ് അധികൃതര് ഇടപെട്ട് ആശങ്ക അകറ്റണമെന്ന് നാട്ടുകാര് ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് നിരവധി ആളുകളാണ് സ്ഥലത്ത് എത്തുന്നത്.

കഴിഞ്ഞയാഴ്ച്ച തൃശൂരില് ഭൂമിക്കടിയില് നിന്നും മുഴക്കം കേട്ടിരുന്നു. വരന്തരപ്പിള്ളി ആമ്പല്ലൂര് മേഖലയിലാണ് മുഴക്കം ഉണ്ടായത്. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് തൃശൂരില് മുഴക്കം ഉണ്ടാകുന്നത്.

കഴിഞ്ഞ ദിവസം കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലും ഇത്തരത്തില് ഭൂമിക്കടിയില് നിന്ന് മുഴക്കം കേട്ടിരുന്നു. ഭൂചലനത്തിന് സമാനമായ സംഭവങ്ങള് തൃശൂരില് റിപ്പോര്ട്ട് ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us