ഏഷ്യയിൽ ആദ്യ ശതദിന നൃത്തോത്സവം; പദ്മഭൂഷൺ ഡോ. മല്ലിക സാരാഭായ് ഉദ്ഘാടനം ചെയ്തു

നർത്തകി പദ്മഭൂഷൺ ഡോ. മല്ലിക സാരാഭായ് "ശതദിന നൃത്തോത്സവം " ഉദ്ഘാടനം നിർവ്വഹിച്ചു

dot image

തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം മുൻ ദേവസ്ഥാനാധിപതി സ്വർഗ്ഗീയ ദാമോദര സ്വാമിയുടെ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തപ്പെടുന്ന ഏഷ്യയിലെ ആദ്യ ശതദിന ഭാരത നൃത്തോത്സവം 2024ന് ദേവസ്ഥാനം ദക്ഷിണാമൂർത്തി സംഗീത നൃത്തമണ്ഡപത്തിൽ തുടക്കമായി . നർത്തകി പദ്മഭൂഷൺ ഡോ. മല്ലിക സാരാഭായ് "ശതദിന നൃത്തോത്സവം " ഉദ്ഘാടനം ചെയ്തു. പൂനെയിൽ നിന്ന് ഓൺലൈനായായിരുന്നു ഉദ്ഘാടനം. ദേവസ്ഥാനാധിപതി ഡോ. ഉണ്ണി ദാമോദര സ്വാമികൾ നിലവിളക്കു തെളിയിച്ച് അനുഗ്രഹ ഭാഷണം നടത്തി.

കലാപീഠം രണ്ടാം വർഷ സംഗീത വിദ്യാർത്ഥിനികളായ ആരതി ജയൻ, ദേവനന്ദ എന്നിവരുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ട്രസ്റ്റിമാരായ ദേവസ്ഥാനം വേണുഗോപാൽ, ദേവസ്ഥാനം ദേവദാസ് ദേവസ്ഥാനം സ്വാമിനാഥൻ, അഡ്വ. കെ വി പ്രവീൺ, പി ആർ ഓ കെ ജി ഹരിദാസ്, കലാപീഠം അഡ്മിനിട്രേറ്റീവ് മാനേജർ സന്തോഷ് എം ബി, കലാപീഠം പ്രിൻസിപ്പാൾ ഡോ. ജെ.പി ശർമ്മ, നൃത്തോത്സവം കമ്മറ്റി അംഗം ദിനേശ് രാജ , കലാപീഠം പി.ടി.എ പ്രസിഡൻ്റ് ഗിരിജാവല്ലഭൻ, സെക്രട്ടറി ശ്രീജ ജയൻ, ട്രഷറർ കുമാരി, കലാപീഠം അദ്ധ്യാപകരും, അനദ്ധ്യാപകരും, സംഗീതം, നൃത്തം, വയലിൻ, മൃദംഗം, ചെണ്ടവിഭാഗങ്ങളിലെ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് നടന്ന നൃത്ത മേളയിൽ ഭരതനാട്യം നർത്തകിമാരായ ഗുരു രോഹിണി ആനന്ദും, സ്മൃതി ഷേണായും സംഘവും ചേർന്ന് രാമായണാഖ്യാനവും, ശിവരാവണസംവാദവും, അഹല്യാമോക്ഷവും, തില്ലാനയും അവതരിപ്പിച്ചു. തുടർന്ന് കാക്കനാട് പാട്ടു പുരയ്ക്കൽ നൃത്ത വിദ്യാലയം തിരുവാതിര കളിയും അവതരിപ്പിച്ചു. രണ്ടാം ദിവസമായ നാളെ ദേവസ്ഥാനം നൃത്തമണ്ഡപത്തിൽ രേഷ്മ കെ വി, വിദ്യ കെ പി എന്നിവർ അവതരിപ്പിക്കുന്ന കുച്ചുപ്പുടി നൃത്തം, റിമിതാ പോൾ നേതൃത്വം നൽകുന്ന അനു രണൻ ടീമിൻ്റെ മണിപ്പൂരി സംഘ നൃത്തം, കുമാരി സാരംഗി പ്രജിത്ത് കിള്ളിക്കുറിശ്ശിമംഗലം അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ എന്നിവയും ഉണ്ടാകും.

dot image
To advertise here,contact us
dot image