ഗുരുവായൂർ : വൈശാഖ മാസം ആരംഭിച്ചതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വരുമാന കണക്കിൽ വൻ വർധനവ്. ശനിയാഴ്ച രാവിലെ മുതൽ ഉച്ചയ്ക്ക് നട അടയ്ക്കുന്നതു വരെ വഴിപാട് കൗണ്ടറുകളിലെ വരുമാനം 77 ലക്ഷം കടന്നു. ഭണ്ഡാരങ്ങളിലെ വരുമാനം ഇതിനു പുറമേയാണ്. നെയ് വിളക്ക് ഇനത്തിൽ 25 ലക്ഷത്തിലേറെ വരുമാനം ലഭിച്ചു. പാൽപ്പായസം ആറ് ലക്ഷം രൂപയ്ക്ക് ശീട്ടാക്കിയിട്ടുണ്ട്. നെയ് പായസം ശീട്ടാക്കിയതിലൂടെ രണ്ട് ലക്ഷവും തുലാഭാരത്തിലൂടെ 15 ലക്ഷവും ലഭിച്ചു.