
തൃശ്ശൂർ: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായി. തൃശ്ശൂരിൽ രാവിലെ 9.25നാണ് സംഭവം. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തിരുവനന്തപുരത്ത് നിന്ന് കാസർകോട് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്.
മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.