കോഴിഫാമിന്റെ മറവിൽ ലഹരിവിൽപ്പന; പിടികൂടിയത് ഒരു ലക്ഷം ഹാൻസ് പാക്കറ്റുകൾ

150 ചാക്കുകളിലായാണ് ഒരു ലക്ഷത്തിലേറെ ഹാൻസ് പാക്കറ്റുകൾ സൂക്ഷിച്ചിരുന്നത്

dot image

തൃശൂർ: ചെറുതുരുത്തിയിൽ ഒരു ലക്ഷത്തിലേറെ ഹാൻസ് പാക്കറ്റുകൾ പിടികൂടി. കോഴിഫാമിന്റെ മറവിലായിരുന്നു ലഹരി കച്ചവടം നടത്തിയിരുന്നത്. പള്ളം പള്ളിക്കൽ എക്സൽ കോഴിഫാമിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് പിടികൂടി. ചാത്തന്നൂർ സ്വദേശി അമീനും പട്ടാമ്പി സ്വദേശി ഉനൈസുമാണ് പിടിയിലായത്. 150 ചാക്കുകളിലായാണ് ഒരു ലക്ഷത്തിലേറെ ഹാൻസ് പാക്കറ്റുകൾ സൂക്ഷിച്ചിരുന്നത്. ചെറുതുരുത്തി എസ്ഐ വി ആർ നിഖിലിന്റെ നേതൃത്വത്തിലായിരുന്നു ലഹരി വേട്ട. വാഹനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു ലോഡ് ഹാൻസ് ഉൽപ്പന്നങ്ങളും കോഴിഫാമിന്റെ റൂമിൽ സൂക്ഷിച്ചിരുന്ന ചാക്ക് കണക്കിന് ഹാൻസുമാണ് കണ്ടെടുത്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us