വനിതാ ദന്ത ഡോക്ടര്ക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കള്; ക്രൂര ആക്രമണം

തക്ക സമയത്ത് പമ്പിലെ ജീവനക്കാര് വന്നതിനാല് ആണ് തനിക്ക് ജീവന് തിരിച്ചുകിട്ടിയതെന്ന് പാര്വതി പറയുന്നു

dot image

തൃശൂര്: മാള അഷ്ടമിച്ചിറയില് വനിത ദന്തഡോക്ടര്ക്ക് തെരുവ് നായ്ക്കളുടെ ആക്രമണം. അഷ്ടമിച്ചിറ സ്വദേശിയായ പാര്വതി ശ്രീജിത്താണ് തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യന് ഓയില് പമ്പിന് സമീപമായിരുന്നു സംഭവം.

ഇന്ത്യന് ഓയില് പമ്പിന്റെ പിന്വശത്താണ് പാര്വതിയുടെ വീട്. ഉച്ചയ്ക്ക് ക്ലിനിക്കില് നിന്നും ഭക്ഷണം കഴിക്കാന് പോവുകയായിരുന്നു പാര്വതി. ഈ സമയത്താണ് നായ്ക്കള് കൂട്ടം ചേര്ന്ന് പാര്വതിയെ ആക്രമിച്ചത്. നായ്ക്കള് വരുന്നത് കണ്ടു ഭയന്ന പാര്വതി പുറകോട്ട് വീണു.

വീണുകിടന്നിരുന്ന ഡോക്ടറെ നായ്ക്കള് ആക്രമിക്കുകയായിരുന്നു. രണ്ടു തുടകളിലും കൈകളിലും കടിയേറ്റു. വീഴ്ചയില് ഡോക്ടറുടെ കൈക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്. തക്ക സമയത്ത് പമ്പിലെ ജീവനക്കാര് വന്നതിനാല് ആണ് തനിക്ക് ജീവന് തിരിച്ചുകിട്ടിയതെന്ന് പാര്വതി പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us