തൃശൂർ മരത്താക്കരയിൽ വൻ തീപിടുത്തം; ഫർണീച്ചർ കട പൂർണമായി കത്തിനശിച്ചു

ഫയർ ഫോഴ്സിൻ്റെ അഞ്ച് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

dot image

തൃശൂർ: മരത്താക്കരയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഫർണീച്ചർ കട കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു തീപിടുത്തം. ഫയർ ഫോഴ്സിൻ്റെ അഞ്ച് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിൽ ഫർണീച്ചർ കട പൂർണമായി കത്തിനശിച്ചു. സംഭവം നടക്കുമ്പോൾ പ്രദേശത്ത് അതിശക്തമായ മഴ പെയ്തതിനാൽ കൂടുതൽ ഭാഗത്തേക്ക് തീപിടുത്തം വ്യാപിച്ചില്ല. അപകടം സംഭവിച്ചത് എങ്ങനെയാണെന്ന് വിശദമായ പരിശോധന നടത്തും.

ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെയും പുറപ്പെട്ടില്ല; നെടുമ്പാശേരിയിൽ പ്രതിഷേധം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us