തൃപ്രയാർ: ഓണവിപണിക്കിടയിൽ 'ഒറീസ ഗോൾഡ്' എന്ന വിലകൂടിയ കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിൽ. രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. തളിക്കുളം സ്വദേശി അമൽ (21), പ്ലാശ്ശേരി സ്വദേശി വിഷ്ണു (27), പൊങ്ങണങ്ങാട് സ്വദേശി അനീഷ് (37) എന്നിവരാണ് വാടാനപ്പള്ളി എക്സൈസ് റേഞ്ചിന്റെ പിടിയിലായത്.
600 ലിറ്റര് കോടയും മൂന്ന് ലിറ്റര് ചാരായവും പിടികൂടി450 ഗ്രാം കഞ്ചാവുമായി ആദ്യം അമലാണ് പിടിയിലായത്. തളിക്കുളത്ത് വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വിജി സുനിൽകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് അമലിനെ പിടികൂടിയത്. തുടർന്നുളള അന്വേഷണത്തിലാണ് വിഷ്ണുവാണ് കഞ്ചാവിന്റെ ഇടനിലക്കാരനെന്ന് മനസ്സിലായത്. വിഷ്ണുവും മറ്റൊരു പ്രതിയായ അനീഷിന്റെയും കാറിൽ നിന്ന് രണ്ടു കിലോ കഞ്ചാവാണ് കണ്ടെത്തിയത്. കോളേജുകളും തീരദേശമേഖലയിലെ സ്കൂളുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
ആദ്യം ഐഫോണ്, പിന്നെ സ്വർണം; ജോലിക്കെത്തിയ ദിവസങ്ങളിൽ മോഷണം, കയ്യോടെ പൊക്കി വീട്ടുടമ