സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചു; പോക്സോ കേസിൽ ഗ്രേഡ് എസ്ഐ കസ്റ്റഡിയിൽ

വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിലായിരുന്നു പീഡനം നടന്നത്.

dot image

തൃശൂർ: പോക്സോ കേസിൽ എസ്ഐ കസ്റ്റഡിയിൽ. തൃശൂരിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചതിനാണ് ഗ്രേഡ് എസ്ഐ ചന്ദ്രശേഖരൻ (50) പൊലീസ് കസ്റ്റഡിയിലെടുത്തത്. ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിലായിരുന്നു പീഡനം നടന്നത്. രണ്ടു വർഷം മുമ്പു നടന്ന പീഡന വിവരമാണ് പെൺകുട്ടി വെളിപ്പെടുത്തിയത്.

കുട്ടിയ്ക്ക് കൗൺസിലിങ് നടത്തുമ്പോഴായിരുന്നു പീഡനം വിവരം വെളിപ്പെടുത്തിയത്. നിലവിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. സംഭവം നടക്കുമ്പോൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. തൃശൂർ റൂറൽ വനിതാ പൊലീസാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. പോക്സോ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us