ദിശ ഹയർ സ്റ്റഡീസ് എക്സ്പോയിൽ കരിയർ സെമിനാർ ശ്രദ്ധേയമാകുന്നു

തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പരിപാടി ജനപങ്കാളിത്തവും വിദ്യാർത്ഥി പങ്കാളിത്തവുമായി സജീവമായി തുടരുകയാണ്.

dot image

തൃശ്ശൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിംഗ് സെൽ സംഘടിപ്പിക്കുന്ന ദിശ – ഹയർ സ്റ്റഡീസ് എക്സ്പോ മൂന്നാം ദിവസവും വിജയകരമായി തുടരുന്നു. തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പരിപാടി ജനപങ്കാളിത്തവും വിദ്യാർത്ഥി പങ്കാളിത്തവുമായി സജീവമായി തുടരുകയാണ്. ദിശയുടെ ഭാഗമായി കരിയർ സെമിനാർ, രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 70തോളം സ്റ്റാളുകൾ,കുട്ടികളുടെ പേപ്പർ പ്രസൻ്റേഷൻ ഉൾപ്പെട്ട കരിയർ കോൺക്ലേവ്, കേരള ഡിഫ്രൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ- ഡാറ്റ്) എന്നിവ ദിശയുടെ വേദിയിൽ എല്ലാ ദിവസവും സംഘടിപ്പിക്കുന്നുണ്ട്.

ലോക സെറിബ്രൽ പാൾസി ദിനമായ ഒക്ടോബർ 6ന് ദിശ കരിയർ എക്സ്പോയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാർഗ്ഗനിർദേശമേകാൻ സെമിനാർ സംഘടിപ്പിച്ചിരുന്നു. സെറിബ്രൽ പാൾസി ബാധിതനായിട്ടും ജീവിതത്തെ കരുത്തോടെ നേരിട്ട് കേരള സർക്കാരിന്റെ 2021 ലെ ഉജ്ജ്വല ബാല്യം ബഹുമതി അടക്കം നേടി മറ്റുള്ളവർക്ക് സ്വന്തം ജീവിതം ഒരു പാഠമാക്കി മാറ്റിയ അമൽ ഇഖ്ബാൽ, തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗം സൈക്കോളജിസ്റ്റ് ഡോ. പി കെ റഹ്മുദ്ദീൻ എന്നിവർ സെമിനാർ നയിച്ചു. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുതിയ ദിശാ ബോധം നൽകാൻ സെമിനാർ സഹായകമായി.

കൂടാതെ ഭിന്നശേഷി പുനരധിവാസ ചികിത്സാ മേഖലയിൽ മികച്ച സൗകര്യങ്ങളുള്ള നിപ്മെർ, ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രമായ സിഡിഎംആർപി എന്നീ സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ട്.

രണ്ടാം സെമിനാറിൽ ഡിസൈൻ മേഖലയിലെ തൊഴിൽ സാധ്യകൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താൻ പ്രശസ്ത കലാകാരനും, അഹമ്മദാബാദ് അനന്ത് നാഷണൽ യൂണിവേഴ്സിറ്റി പ്രോവോസ്റ്റ് അനുനയ് ചൗബേ സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്.

നവ മാധ്യമങ്ങളുടേയും സാമൂഹിക മാധ്യമങ്ങളുടേയും അതിപ്രസരം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തിൽ അവയുടെ സാധ്യതകളും വെല്ലുവിളികളും, സൈബർ കുറ്റകൃത്യങ്ങൾ, നിയമ വശങ്ങൾ എന്നിവയെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിനായി കേരള പി എസ് സി മെമ്പറും, ഹയർസെക്കന്ററി വിഭാഗം മുൻ ജെഡിയുമായ പി പി പ്രകാശൻ, സൈബർ ഫോറൻസിക് വിദഗ്ധനുമായ ഡോ വിനോദ് പി ഭട്ടതിരിപ്പാട് എന്നിവർ രക്ഷിതാക്കളുമായി സംവദിച്ചു. നവമാധ്യമ സാക്ഷരതയുടെ ആവശ്യകത മനസ്സിലാക്കി കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് ഈ സെമിനാർ സംഘടിപ്പിച്ചത്. കരിയർ കോൺക്ലേവിൽ കുട്ടികളുടെ സെമിനാർ സെഷനിൽ ജ്യോതിക രഞ്ജിത്ത് മൂത്തേടത്ത് എച്ച് എസ്സ് എസ്സ് കണ്ണൂർ, ഇന്നോവറ്റീവ് മെറ്റബോളിക് എഞ്ചിനീയറിംഗ് എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.

കെപിസിഎച്ച്എസ്എസ് പട്ടാനൂരിലെ വി ടി ശ്രീനന്ദ സസ്റൈനി ബിൾ എനർജി & ഗ്രീൻ ടെക്നോളജി എന്ന വിഷയത്തിലും, ഇ വിൻഷ എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയത്തിലും പ്രബന്ധങ്ങൾ അവതിപ്പിച്ചു. ഫോറിൽ ഭാഷയിൽ ഇസ്മയിൽ മരു തേരിയും, ആഫ്റ്റർ എസ് എസ് എൽ സി ഡോ ജി വിനയകുമാറും , ഇ കോമേഴ്സ് വിഷയത്തിൽ വി ധനീഷും പ്രത്യേക സെമിനാർ സെഷനിൽ പങ്കെടുത്തു. ദിശ ചൊവ്വാഴ്ച സമാപിക്കും.

Content Highlight: Disha Higher Studies Expo

dot image
To advertise here,contact us
dot image