ചേലക്കരയിലെ കോളേജുകള്‍; രണ്ടില്‍ എസ്എഫ്ഐക്കും ഒരിടത്ത് കെഎസ്‌യുവിനും വിജയം

ചേലക്കര ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എസ്എഫ്‌ഐക്കാണ് വിജയം.

dot image

തൃശൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചേലക്കര നിയോജക മണ്ഡലത്തിലെ കോളേജുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ട് കോളേജില്‍ എസ്എഫ്‌ഐക്കും ഒരു കോളേജില്‍ കെഎസ്‌യുവിനും വിജയം.

ചേലക്കര ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എസ്എഫ്‌ഐക്കാണ് വിജയം. മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മറ്റുള്ള സീറ്റുകളിലേക്ക് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചിരുന്നു. എന്‍ സാഞ്ജന(ചെയര്‍മാന്‍), കെ പി അനഘ( വൈസ് ചെയര്‍മാന്‍), പി നാന്‍സി ജെയിംസ്( ജന സെക്രട്ടറി), ഹിബ ഫാത്തിമ( ജോ. സെക്രട്ടറി), കെ എ അല്‍ ഈഷ( ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), എസ് ഷാനിഫ് റഹ്‌മാന്‍( മാഗസിന്‍ എഡിറ്റര്‍), വി എസ് ആദിത്യന്‍( യുയുസി), മുഹമ്മദ് ഹുസൈന്‍(ജന. ക്യാപ്റ്റന്‍).

മായന്നൂര്‍ ലക്ഷ്മി നാരായണ കോളേജിലും എസ്എഫ്‌ഐക്കാണ് വിജയം. ചെയര്‍മാനായി മുനൈഫും വൈസ് ചെയര്‍പേഴ്‌സണായി ആദിത്യയും തിരഞ്ഞെടുക്കപ്പെട്ടു. കൃഷ്ണപ്രിയ-ജോയിന്റ് സെക്രട്ടറി, ജിബിന്‍-സ്റ്റുഡന്റ് എഡിറ്റര്‍, ഗോകുല്‍ കൃഷ്ണ-യുയുസി, ജിന്‍ഷ-ഫൈന്‍ ആര്‍ട്്‌സ് സെക്രട്ടറി, ഹരിപ്രസാദ്- ജനറല്‍ ക്യാപ്റ്റന്‍

ഐഎച്ച്ആര്‍ഡി പഴയന്നൂര്‍ കോളേജിലാണ് കെഎസ്‌യു വിജയിച്ചത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് കെഎസ്‌യു വിജയിക്കുന്നത്. വോട്ടെടുപ്പ് നടന്ന മുഴുവന്‍ സീറ്റിലും കെഎസ്‌യു വിജയിച്ചു. സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെ ജനറല്‍ സെക്രട്ടറി, ഇലക്ട്രോണിക്‌സ് വിഭാഗം അസോസിയേഷന്‍ സെക്രട്ടറി സ്ഥാനങ്ങള്‍ എതിരില്ലാതെ എസ്എഫ്‌ഐ നേടിയിരുന്നു. അതുല്‍ കൃഷ്ണന്‍(ചെയര്‍മാന്‍), ടി എ അക്ഷയ്കുമാര്‍( ജന. സെക്രട്ടറി), എന്‍ എ മുഹമ്മദ് ഹാഫിസ്(യുയുസി), വിസ്മയ വിനോദ്( വൈ. ചെയര്‍മാന്‍), നേഘ സണ്ണി( ജോ. സെക്രട്ടറി), പി എം നിര്‍മല്‍ കൃഷ്ണന്‍( ആര്‍ട്‌സ്), കെ ജെ അബിന്‍( എഡിറ്റര്‍), മുഹമ്മദ് ഫൈസല്‍( ക്യാപ്റ്റന്‍).

Content Highlights: SFI and KSU win in elections held for colleges in Chelakara constituency

dot image
To advertise here,contact us
dot image