തൃശൂർ: കുന്നംകുളത്ത് പള്ളിപ്പെരുന്നാളിനെത്തിച്ച കൊമ്പൻ വേണാട്ടുമറ്റം ഗോപാലൻ ഇടഞ്ഞോടി. പാടത്തിലൂടെയും റോഡിലൂടെയും പിടിക്കാൻ കിട്ടാതെ ഓടിയ ആനയെ ഒടുവിൽ തളച്ചു.
കല്ലുംപുറത്ത് പള്ളിപ്പെരുന്നാളിന് ഇന്നലെ എത്തിച്ചതായിരുന്നു ആനയെ. പറമ്പിൽ തളച്ചിരുന്ന ആനയെ കുളിപ്പിക്കാൻ അഴിച്ചപ്പോഴാണ് ഇടഞ്ഞോടിയത്. ഒന്നര കിലോമീറ്റർ ഓടി വട്ടം മാവിൽ എത്തി നിൽക്കുകയാണ് ആന ഇപ്പോൾ. ആനയെ തളച്ചു എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
Content Highlights: elephant ran away while taking it to bath