തൃശ്ശൂരിലെ രണ്ട് ക്ഷേത്രങ്ങളിലായി വൻ കവർച്ച; സ്വർണ്ണാഭരണങ്ങളും വി​ഗ്രഹങ്ങളും പണവും നഷ്ടപ്പെട്ടു

ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്

dot image

തൃശ്ശൂര്‍: തൃശ്ശൂര്‍ ചാവക്കാട് രണ്ട് ക്ഷേത്രങ്ങളിലായി വൻ കവർച്ച. ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രം, ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. രണ്ട് ക്ഷേത്രങ്ങളിൽ നിന്നായി സ്വർണ്ണാഭരണങ്ങളും വി​ഗ്രഹങ്ങളും പണവുമാണ് മോഷണം പോയിരിക്കുന്നത്. ചാവക്കാട് പുതിയ പാലത്തിന് സമീപമുള്ള നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്രം തിടപ്പള്ളിയുടെ വാതിലിലെ പൂട്ട് തകര്‍ത്താണ് മോഷണം നടന്നിരിക്കുന്നത്. ഇവിടെ നിന്ന് ആഭരണങ്ങളും വി​ഗ്രഹവുമാണ് മോഷണം പോയിരിക്കുന്നത്.

പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്ര ഓഫീസിനുള്ളിലെ അലമാര കുത്തി പൊള്ളിച്ച നിലയിലാണ് കാണപ്പെട്ടത്. ക്ഷേത്ര ഓഫീസിന്റെ പൂട്ടുപൊളിച്ച് അകത്ത് കയറിയാണ് കവർച്ച നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ അലമാര കുത്തിപ്പൊളിച്ച് തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. ക്ഷേത്രത്തിലെ കിരീടവും ശൂലവും സ്വര്‍ണ്ണമാലകളും നഷ്ടപ്പെട്ടതായാണ് വിവരം. ഏഴുപവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും അമ്പലത്തിലെ രണ്ടുദിവസത്തെ വരവ് പൈസയായ 23,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.

പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രം

ഇന്നലെ രാവിലെ ക്ഷേത്രത്തിലത്തിയ കമ്മിറ്റിയംഗമാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഉടനെ തന്നെ ക്ഷേത്രഭാരവാഗികള്‍ പൊലീസില്‍ പരാതി നല്‍കി. വിരലടയാള വിദ​ഗ്ധർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കേസെടുത്ത പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Content Highlights: Robbery at two temples in Thrissur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us